മലബാര്‍ മേഖലയില്‍ വണ്ണാന്‍, മണ്ണാന്‍, പെരുമണ്ണാന്‍ സമുദായനാമങ്ങള്‍ക്കൊപ്പം പട്ടികജാതിയില്‍പ്പെടുത്തിക്കിട്ടാന്‍ അര്‍ഹതയുള്ള ജാതിനാമമായിരുന്നു പെരുവണ്ണാന്‍. ഇവ നാലും ഒരേ സമുദായത്തിന്റെ പര്യായ പദങ്ങളാണു്, ഇവര്‍ പരസ്പരം രക്തബന്ധമുള്ളവരുമാണു്. ഒരേ കുലത്തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരുമാണു്. എന്നാല്‍ ഇക്കാലമത്രയും പെരുവണ്ണാന്‍ മാത്രം പട്ടികജാതിയില്‍ ഉള്‍പ്പെടുത്തപ്പെടാതെ ഒ ഇ സിയിലും ഒ ബി സിയിലും നില്ക്കേണ്ടതായി വന്നു. ഈ വിവേചനം പരിഹരിച്ചു കിട്ടുന്നതിനു് വേണ്ടി ദീര്‍ഗ്ഘകാലമായി നമ്മുടെ സമുദായ സംഘടന അശ്രാന്തപരിശ്രമത്തിലായിരുന്നു. ആ ശ്രമങ്ങള്‍ ഇന്നു് സഫലമായിക്കഴിഞ്ഞു. ഇതഃപര്യന്തമുള്ള ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഈ വെബ്ബ്സൈറ്റില്‍ പലപ്പോഴായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഈ വെബ്ബ്സൈറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ആ വിവരങ്ങള്‍ ഇവിടെ ക്രോഡീകരിച്ചു നല്കുന്നു. താഴെ നല്കിയ കണ്ണികളിലൂടെ അവ കാലാനുഗതക്രമത്തില്‍ വായിക്കാവുന്നതാണു്. വിലയേറിയ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.
3. പെരുവണ്ണാനേ, നീ ഗതികെട്ടവന്‍!
4. പെരുവണ്ണാനെ കേരള പി എസ് സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍