എം വി എസ്സ് എസ്സ് ആരംഭം:-
ദളിത് സര്‍വ്വീസ് സൊസൈറ്റി എന്ന ഒരു സംഘടന മണ്ണാന്‍-വണ്ണാന്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. പുസ്തകം ശ്രദ്ധയില്‍പ്പെട്ട കോഴിക്കോടു് ജില്ലയിലെ ഏതാനും സമുദായ സ്നേഹികള്‍: പരേതരായ സി പി കൃഷ്ണന് മാസ്റ്റര്‍, അഡ്വ: എം. രഘൂത്തമന്, വാസന് മാസ്റ്റര്‍, സര്‍വശ്രീ: എന്‍. അശോകന് മാസ്റ്റര്‍, ബസന്ത്, ഡോ: സുമിത്രന് തുടങ്ങിയവര്‍ 2002 കോഴിക്കോടു് ന്യൂ നളന്ദ ഹോട്ടലില്‍ ഒത്തുചേരുകയും വിവാദപുസ്തകം വായിച്ചു ചര്‍ച്ച ചെയ്യുകയും ചെയ്തു. ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടു് ഒരു പുസ്തകമെഴുതാന്‍ അഡ്വ:എം. രഘൂത്തമന്, എന്‍. അശോകന് മാസ്റ്റര്‍ എന്നിവരെ അധികാരപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ ഒരു സംഘടന അനിവാര്യമായതിനാല്‍ ആയതു് ഉടന്‍ രൂപീകരിക്കാന്‍ തീരുമാനമെടുത്തു.
കാസറഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നു് കഴിയുന്നത്ര സമുദായസ്നേഹികളെ കോഴിക്കോടു് വിളിച്ചുചേര്‍ത്ത യോഗങ്ങളിലേക്കു് ക്ഷണിക്കുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. കാസറഗോഡ് ജില്ലയില്‍ ശ്രീധരന്മാസ്റ്റര് പ്രസിഡണ്ടായി, കെ. വി. എസ്സ്. എന്ന പേരിലും കണ്ണൂര്‍ ജില്ലയില്‍ കുഞ്ഞമ്പു മാസ്റ്റര്‍ പ്രസിഡണ്ടായി, വി. എസ്സ്. എസ്സ്. എന്ന പേരിലും കോഴിക്കോടു് ജില്ലയില്‍ അശോകന് മാസ്റ്റര്‍ പ്രസിഡണ്ടായി എം. വി. എസ്സ്. എന്ന പേരിലും മലപ്പുറം ജില്ലയില്‍ പ്രൊഫ: രാമന് പ്രസിഡണ്ടായി എം. വി. എസ്സ്. എസ്സ്. എന്ന പേരിലും സംഘടനകള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. എം. വി. എസ്സ്. കോഴിക്കോടു് ജില്ലാക്കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രസിഡണ്ട് എന്‍. അശോകന് മാസ്റ്ററും, സെക്രട്ടറി, എം. രഘൂത്തമനും ഏതാണ്ടു് നാലഞ്ചു മാസത്തെ ശ്രമഫലമായി “അട്ടിമറിക്കപ്പെടുന്ന സംവരണം, ഒരു നിഷേധക്കുറിപ്പു്” എന്ന പുസ്തകം എഴുതി ജില്ലാക്കമ്മിറ്റിയുടെ പേരില്‍ പ്രസിദ്ധീകരിച്ചു.
ആവശ്യമായ രേഖകള്‍, നിര്‍ദ്ദേശങ്ങള്‍, എന്നിവ നല്കി പലരും ഞങ്ങളെ സഹായിക്കുകയുണ്ടായി. പ്രൊഫ: എന്‍. സി. ഹരിദാസ്, എന്‍. സി. ചന്ദ്രന് മാസ്റ്റര്‍, ഒ. മധുസൂദനന് എന്നിവര്‍ അവരില്‍ ചിലരാണു്. പുസ്തകത്തിന്റെ കോപ്പികള്‍ എല്ലാ ജില്ലകളിലും വിതരണം ചെയ്തു.
മഹത്തായ തീരുമാനം:-
മലബാര്‍ മേഖലയില്‍, ജില്ലാടിസ്ഥാനത്തില്‍ രൂപംകൊണ്ട സംഘടനകളുടെ നേതൃത്വങ്ങള്‍ കോഴിക്കോടു് ന്യൂ നളന്ദയില്‍ 25/08/2002നു് ഒത്തുചേര്‍ന്നു് മണ്ണാന്‍-വണ്ണാന്‍ സമുദായക്കാര്ക്കു് ഒറ്റ സംഘടന എന്ന ആശയം തത്വത്തില്‍ അംഗീകരിച്ചു. 24/12/2004നു് മലപ്പുറം മഹേന്ദ്രപുരി ഹോട്ടലില്‍ ചേര്‍ന്ന വിവിധ ജില്ലാക്കമ്മിറ്റി നേതൃത്വങ്ങള്‍ വിശദമായ ചര്‍ച്ചകള്‍ക്കു് ശേഷം സംഘടനയ്ക്കു് എം. വി. എസ്സ്. എന്ന പേരു് നിര്‍ദേശിച്ചു. ബൈലോ നിര്‍മാണത്തിന് അഡ്വ: എം. രഘൂത്തമനെ അധികാരപ്പെടുത്തി. ശ്രീ. സി. പി. കൃഷ്ണന് മാസ്റ്റര്‍ (പ്രസിഡണ്ട്), പ്രൊഫ: രാമന് (സെക്രട്ടറി) ശ്രീ. വി. നാരായണന് (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയ്ക്കു് രൂപം കൊടുത്തു.
സംഘടന രജിസ്റ്റര്‍ ചെയ്യുന്നു:-
ബൈലോ നിര്‍മ്മാണവും ചര്‍ച്ചകളും നീണ്ടുപോയി. 11/08/2004നു് കോഴിക്കോടു്, നമ്പര്‍: 348/11/08/2004 പ്രകാരം ബൈലോ രജിസ്റ്റര്‍ ചെയ്യവേ, മലപ്പുറം മെമ്പര്‍മാരുടെ അഭിപ്രായം മാനിച്ചു സംഘടനയുടെ പേരു് എം. വി. എസ്സ്. എസ്സ്. (മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം) എന്നാക്കി മാറ്റി.
എം. വി. എസ്സ്. എസ്സ്. ഒന്നാം സംസ്ഥാന സമ്മേളനം:-
25/06/2005നു് കോഴിക്കോടു് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മെമ്പര്‍മാരുടെ പങ്കാളിത്തം കൊണ്ടും ഗൌരവമാര്‍ന്ന ചര്‍ച്ചകളുടെ പ്രത്യേകത കൊണ്ടും വലിയ വിജയമായിരുന്നു. സംസ്ഥാന(താല്‍ക്കാലിക)ക്കമ്മിറ്റി ജനറല്‍ സെക്രട്ടറി, പ്രൊഫ: പി. രാമന് സ്വാഗതഭാഷണം നടത്തി. കോഴിക്കോടു് ജില്ലാ പ്രസിഡണ്ട് കൂടിയായ സ്വാഗതസംഘം ചെയര്മാന് ആധ്യക്ഷ്യം വഹിച്ചു. സംസ്ഥാന പ്രസിഡണ്ട്, ശ്രീ. സി. പി. കൃഷ്ണന് മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി, ശ്രീ. ഇ. വിജയന് മാസ്റ്റര്‍, കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി, ശ്രീ. വി. നാരായണന്, കോഴിക്കോടു് ജില്ലാ സെക്രട്ടറി, അഡ്വ: എം. രഘൂത്തമന്, മലപ്പുറം ജില്ലാ സെക്രട്ടറി, ബാലന് കോട്ടുപറ്റ തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. എം. വി. എസ്സ്. എസ്സ് കെട്ടിപ്പടുക്കാനിടയായ സാഹചര്യവും, നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും സഹകരണത്തിന്റെ പ്രാധാന്യവും നേതാക്കള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നു നടന്ന പ്രതിനിധിസമ്മേളനത്തില്‍, സംസ്ഥാനക്കമ്മിറ്റി ഭാരവാഹികളായി താഴെ പറയുന്നവര്‍ തെരഞ്ഞെടുക്കപ്പെട്ടു:-
സര്‍വശ്രീ: എം. രഘൂത്തമന് (പ്രസിഡണ്ട്) വി. കുഞ്ഞിരാമന് മാസ്റ്റര്‍, കെ. വേണുഗോപാല്‍ (വൈസ് പ്രസിഡണ്ടുമാര്‍) സെക്രട്ടറി ഇ. വിജയന് മാസ്റ്റര്‍, എന്‍. അശോകന് മാസ്റ്റര്‍, ഇ. വി. സുഗതന് (ജോ:സെക്രട്ടറിമാര്‍) വി. നാരായണന് (ട്രഷറര്‍).
ഭാവിപരിപാടികള്‍ക്കു് രൂപം കൊടുത്ത ശേഷം യോഗം അവസാനിച്ചു.
സെക്രട്ടറിയുടെ രാജി:-
സംസ്ഥാനസെക്രട്ടറിയായി സേവനം നടത്തവേ, പയ്യന്നൂര്‍ ഏരിയാക്കമ്മിറ്റിയിലും തുടര്‍ന്നു് കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയിലും ഉയര്‍ന്നുവന്ന ഒരു പ്രശ്നത്തിന്റെ പേരില്‍ ഇ. വിജയന് മാസ്റ്റര്‍ തല്‍സ്ഥാനം രാജിവെച്ചു് ഒഴിഞ്ഞു. ജോ: സെക്രട്ടറി; എന്‍. അശോകന് മാസ്റ്റര്‍, തല്‍സ്ഥാനം ഏറ്റെടുത്തു.
Valare vishamavum orupad santhoshavumund ……orupadalukalude prayathnam moolamanu nammal eenilayil ethiyath orikkalum marakkilla ennekondavunnath sangadanakkuvendi cheyyum…..athurappu
LikeLike
കൊല്ലം മേഘലയിൽ പ്രവർത്തനം തുടങ്ങാൻ സംഘടനക്ക്ൻ വേണ്ട സഹായങ്ങൾ നൽക്കാം
9447430811
LikeLike