ദീര്‍ഗ്ഘകാലമായി തുടര്‍ന്നു വന്ന വിവേചനത്തിനെതിരേ സംഘടന നടത്തിയ നിരവധി നിവേദനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിയമപ്പോരാട്ടങ്ങള്‍ക്കും അന്ത്യം കുറിച്ചു കൊണ്ടു് പെരുവണ്ണാന് കേരള പി എസ് സിയുടെ പട്ടികജാതി ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടു.
ഇതു സംബന്ധിച്ച ഉത്തരവിന്റെയും ലിസ്റ്റിന്റെയും കോപ്പികള്‍ താഴെ നല്കുന്നു.
എങ്കിലും താഴെ കാണിച്ച വെബ്ബ് സൈറ്റിലെ പട്ടിക ജാതി ലിസ്റ്റ് കേരള പി എസ് സി ഇതുവരെ തദനുസൃതമായി പുതുക്കിയിട്ടില്ല.
2016 മെയ് മാസത്തിൽ കേന്ദ്ര സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചത് കേരള സർക്കാർ ഗസറ്റിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നതിൽ സംഭവിച്ച വർഷങ്ങളൂടെ കാലവിളംബം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി കാണാൻ കഴിയില്ല.കേരളത്തിൽ കുറേ സമുദായങ്ങളെ എസ്സി,എസ് ടി.ഓബിസി.ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന്റെ ചരിത്രം നമുക്ക് മുന്നിലുണ്ട്.ഇതുകൊണ്ട് സമുദായാംഗങ്ങൾ നേരിട്ട ബുദ്ധിമുട്ടുകൾ എത്രയാണ് എന്ന് കണ്ടെത്തുക വിഷമമാണ്.ഈ വർഷം പോലും കലികറ്റ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷന് അപേക്ഷ അയച്ച വിദ്യാർത്ഥികൾക്ക് എസ് സി പരിഗണന ലഭിച്ചത് എംവിഎസ്എസ് നേതൃത്വത്തിന്റെ ഇടപെടൽ കാരണമാണ്.സമാനമായ അനുഭവം സംസ്കൃത യൂണിവേഴ്സിറ്റിയിലും ഉണ്ടായിരുന്നു.ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ട യൂണിവേഴ്സിറ്റികൾ വെബ്സൈറ്റ് ആണ് അവലംബമാക്കിയിരുന്നത്.കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങൾ ആയിരുന്നെങ്കിൽ ഇതത്ര എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുമായിരുന്നില്ല.
LikeLike