മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘത്തിന്റെ പതിന്നാലാമതു് വാര്‍ഷിക സമ്മേളനം “നര്‍ത്തകരത്നം കണ്ണപ്പെരുവണ്ണാന്‍ നഗറില്‍” (പാര്‍ക്കന്‍സ് ഹോട്ടല്‍, സ്കൈ പാലസ്സിന്നു എതിര്‍വശം, കണ്ണൂര്‍) 2018 ആഗസ്റ്റ് 12 ഞായറാഴ്ച കാലത്തു് 10 മണിക്കു് താഴെക്കൊടുത്ത പരിപാടിയനുസരിച്ചു് നടന്നു.

കാര്യപരിപാടി

പതാക ഉയര്‍ത്തല്‍

ഉദ്ഘാടനം

നോട്ടീസ്
ആശംസാപ്രസംഗങ്ങള്‍ക്കു ശേഷം സെക്രട്ടറി, ശ്രീ. ഒ. കെ. വിശ്വനാഥന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍, ശ്രീ. എ. പി. ജയന്തന്‍ വരവുചെലവു് കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു് കാസര്‍ഗോഡ് നിന്നു് ഉപേന്ദ്രന്‍ രാവണേശ്വരം, രാജീവന്‍ കാഞ്ഞങ്ങാടു്, കണ്ണൂരില്‍ നിന്നു് രാജന്‍ ശ്രീകണ്ഠാപുരം, കോഴിക്കോടു നിന്നു് നന്ദകുമാര്‍, മലപ്പുറത്തു നിന്നു് വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി സമുചിതമായി മറുപടി പറഞ്ഞു. ജോയന്റ് സെക്രട്ടറി, കെ. മോഹനന്‍ നന്ദി രേഖപ്പെടുത്തി.

പത്രവാര്‍ത്ത

പത്രവാര്‍ത്ത

പത്രവാര്‍ത്ത