ഏറെക്കാലത്തെ ശ്രമഫലമായി, കേന്ദ്രസര്‍ക്കാര്‍ “പെരുവണ്ണാന്‍” ജാതിനാമം പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഈ കാര്യം കേന്ദ്രഗസറ്റില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. ഈ വിവരം ലഭിച്ചെങ്കിലും കേരളസര്‍ക്കാര്‍ ആയതു കേരളഗസറ്റില്‍ നല്‍കുകയോ ഉത്തരവു് ഇറക്കുകയോ ചെയ്തില്ല. സംഘടന ഇതു സംബന്ധിച്ചു് അപേക്ഷകളയയ്ക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തപ്പോള്‍ ഒരു സര്‍ക്കുലര്‍ ഇറക്കി തൃപ്തിപ്പെട്ടു. സര്‍ക്കുലറിന്റെ കോപ്പി ഇവിടെ നല്‍കുന്നു. സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ പെരുവണ്ണാനു് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവരുന്നുണ്ടു്. പക്ഷേ സംവരണ ക്വാട്ടയില്‍ സര്‍ക്കാര്‍ജോലിയ്ക്കു് അപേക്ഷിക്കാന്‍ ഇതുകൊണ്ടു് മാത്രം കഴിയില്ല, അതിന്നു കേരളാ പബ്ലിക്‍ സര്‍വ്വീസ് കമ്മീഷന്‍ പെരുവണ്ണാനെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടു്. സംസ്ഥാനസര്‍ക്കാരിന്റെ ഗസറ്റില്‍ വിവരം പരസ്യപ്പെടുത്തുകയും ബന്ധപ്പെട്ട വകുപ്പു് ഉത്തരവിറക്കുകയും വേണ്ടതുണ്ടു്. തെരഞ്ഞെടുപ്പിനു് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും സംസ്ഥാനസര്‍ക്കാരിന്റെ ഗസറ്റില്‍ വിവരം പരസ്യപ്പെടുത്തുകയും ബന്ധപ്പെട്ട വകുപ്പു് ഉത്തരവിറക്കുകയും വേണം. സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പിനു് ഇതിനെപ്പറ്റിയൊന്നും അറിവില്ലെന്നു് സംഘടന കരുതുന്നില്ല. സര്‍ക്കാര്‍ പ്രസ്സ് ഡയറക്ടറെയും പി. എസ്സ്. സിയെയും സംഘടന ഇതുസംബന്ധിച്ചു് ബന്ധപ്പെടുകയുണ്ടായി. രണ്ടു വകുപ്പുകളും ഈ കാര്യത്തില്‍ കൈമലര്‍ത്തുകയാണു്. സംഘടന ഇതു സംബന്ധിച്ചു് വീണ്ടും സര്‍ക്കാരിന്നു എഴുതിയിരിക്കുകയാണു്. ഈ വിഷയം സംബന്ധിച്ചു് സംഘടന നടത്തിയ കത്തിടപാടുകള്‍ താഴെക്കൊടുക്കുന്നു.
സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍:
പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പു് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തിനു കിട്ടിയ മറുപടി:
പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പു് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു് വീണ്ടുമയച്ച കത്തിനു മറുപടി:
പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പു് മന്ത്രിക്കയച്ച കത്തു് ഈ കണ്ണിയില്‍
പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പു് മന്ത്രിക്കയച്ച കത്തിനു ലഭിച്ച മറുപടി:
ഈ കുറിപ്പിന്റെ പി ഡി എഫ് പകര്‍പ്പു് ഇവിടെ: പി ഡി എഫ് പതിപ്പു്