പതിമൂന്നാം സംസ്ഥാന സമ്മേളനം (കാസറഗോഡ്)

 

നോട്ടീസ്

നോട്ടീസ്

നോട്ടീസ്

കാര്യപരിപാടി

Jpeg

എം. വി. എസ്സ്. എസ്സിന്റെ പതിമൂന്നാം സംസ്ഥാന സമ്മേളനം 2017 ജൂലായ്‌ 23നു് ഞായറാഴ്ച കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തു് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍, (അഡ്വ: ശ്രീനിവാസന്‍ നഗര്‍) നടന്നു. കാലത്തു് 9.30നു്, സംസ്ഥാന പ്രസിഡണ്ട്‌, ശ്രീ. എന്‍. അശോകന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.

പതാക ഉയര്‍ത്തല്‍

പതാക ഉയര്‍ത്തല്‍

10.30നു്, മൌനപ്രാര്‍ത്ഥനയോടെ സംസ്ഥാന പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍, യോഗനടപടികള്‍ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ. ഒ. കെ. വിശ്വനാഥന്‍ സ്വാഗതഭാഷണം നടത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മണ്മറഞ്ഞ മാന്യമെമ്പര്‍മാരുടേയും, കലാസാംസ്കാരിക രംഗത്തും പൊതുരംഗത്തും പ്രവര്‍ത്തിച്ച മഹദ്‌വ്യക്തികളുടെയും, പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലും പെട്ടു് ജീവന്‍ നഷ്ടപ്പെട്ട ഹതഭാഗ്യരുടെയും ആത്മാക്കള്‍ക്കു് നിത്യശാന്തി നേര്‍ന്നുകൊണ്ടുള്ള അനുശോചനപ്രമേയം വൈസ് പ്രസിഡണ്ട്‌ ശ്രീ. പി. പി. രവീന്ദ്രന്‍ അവതരിപ്പിച്ചു. പ്രസിഡണ്ട്‌, തന്റെ ആമുഖഭാഷണത്തില്‍ സംഘടനയുടെ നേട്ടങ്ങളെപ്പറ്റിയും, നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും വ്യക്തമാക്കി. ബഹുമാനപ്പെട്ട മന്ത്രിയുടെ അസാന്നിധ്യത്തില്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ. പി. ജയരാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനം

ഉദ്ഘാടനം

ഉദ്ഘാടനം

ഉദ്ഘാടനം

ഉദ്ഘാടനം

ഉദ്ഘാടനം

നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന അവാര്‍ഡ് ജേതാവു് ശ്വേത ടീച്ചര്‍, കുസാറ്റ് ക്യാറ്റ്, ബി. ടെക്‍. പ. ജാ. പ. വ. ഒന്നാം റാങ്ക് നേടിയ കെ. സി. കിഷന്‍ ചന്ദ് എന്നിവരെ ഉദ്ഘാടകന്‍ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. തുടര്‍ന്നു് നഗരസഭാ കൌണ്‍സിലര്‍ പി. വി. രാധാകൃഷ്ണന്‍, എം. വി. എസ്സ്. ടി. പ്രസിഡണ്ട്‌ പി. ശ്രീധരന്‍ മാസ്റ്റര്‍, ബ്ലോക്ക്. പഞ്ചാ: മെമ്പര്‍, വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, പി. എം. ജെ. എസ്സ്. സംസ്ഥാനക്കമ്മിറ്റി അംഗം ടി. പി. ബാലന്‍, പി എ & എച്ച് സൊസൈറ്റി പ്രസിഡണ്ട്‌ കെ. വി. കുമാരന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. തുടര്‍ന്നു് പ്രതിനിധി സമ്മേളനം ആരംഭിച്ചു.
സെക്രട്ടറി ശ്രീ. ഒ. കെ. വിശ്വനാഥന്‍ വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാനക്കമ്മിറ്റി ട്രഷറര്‍ ജയന്തന്‍ വരവുചെലവു് കണക്കും ഓഡിറ്റ് റിപ്പോര്‍ട്ടും (ഓഡിറ്റര്‍ ശ്രീ. ടി. വാസുദേവന്‍‌ മാസ്റ്റര്‍, മലപ്പുറം) അവതരിപ്പിച്ചു. തുടര്‍ന്നു് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു് രാജീവന്‍, ശശി നേണിക്കം (കാസറഗോഡ്), ചന്ദ്രന്‍ കടെക്കര, ബാലന്‍ പി. വി (കണ്ണൂര്‍), പ്രകാശന്‍ (കോഴിക്കോടു്), കുമാരന്‍, വിവേക് (മലപ്പുറം) എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സമുചിതമായി മറുപടി നല്‍കി. മെമ്പര്‍പ്പ് വരിസംഖ്യ 20 രൂപയില്‍ നിന്നു് 25രൂപയായി ഉയര്‍ത്തിക്കൊണ്ടു് സെക്രട്ടറി അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി, കാസറഗോഡ് നിന്നുള്ള മാന്യ മെമ്പര്‍, ശ്രീ. വി. കുഞ്ഞിരാമന്‍ മാസ്റ്റരുടെ നിര്‍ദ്ദേശപ്രകാരം 30 രൂപയായി വര്‍ദ്ധിപ്പിക്കുകയും സമ്മേളനം ഏകകണ്ഠമായി അതു് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്നു്, തെയ്യങ്ങളുടെ വൈവിധ്യമാര്‍ന്ന രൂപങ്ങളുടെ പ്രദര്‍ശനത്തിനു് ഒരു മ്യൂസിയം നിര്‍മ്മിക്കുക, വിവിധ തസ്തികകളില്‍ പട്ടികജാതിക്കാര്‍ക്കു് മതിയായ പ്രാതിനിധ്യം നല്‍കുന്നതിനു സ്ഥാനക്കയറ്റ സംവരണബില്‍ പാസ്സാക്കുക, കേരളാ പി. എസ്സ്. സിയുടെ പട്ടികജാതി ലിസ്റ്റില്‍ പെരുവണ്ണാനെ ഉള്‍പ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങളടങ്ങുന്ന പ്രമേയങ്ങള്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ. മോഹനന്‍ രാമരം അവതരിപ്പിക്കുകയും, യോഗം ആയതു് പാസ്സാക്കുകയും ചെയ്തു. അനന്തരം ജോയിന്റ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി. യോഗം 3.15നു് അവസാനിച്ചു.

പത്രവാര്‍ത്ത

പത്രവാര്‍ത്ത

പത്രവാര്‍ത്ത

പത്രവാര്‍ത്ത

പത്രവാര്‍ത്ത

പത്രവാര്‍ത്ത