പെരുവണ്ണാനെ പട്ടികജാതിയില്‍പ്പെടുത്തിക്കൊണ്ടു് കേരള സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം നടത്തിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
ഈ അവകാശം നേടിയെടുക്കുന്നതിനു് പതിറ്റാണ്ടുകളോളം അശ്രാന്തപരിശ്രമം നടത്തിയ നിരവധി സംഘടനാ നേതാക്കളുണ്ടു്. മണ്‍മറഞ്ഞുപോയ കെ പി അച്ചുവേട്ടന്‍, കോട്ടക്കല്‍ ശങ്കരന്‍ വൈദ്യര്‍, സി പി കൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ: രഘൂത്തമന്‍ എന്നിവരും, ഇതിന്റെ പര്യവസാനം കാണാന്‍ ഭാഗ്യം സിദ്ധിച്ച എന്‍ അശോകന്‍ മാസ്റ്റര്‍, സമകാലിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍. ഇവരെയെല്ലാം ഈ അവസരത്തില്‍ നാം സ്മരിക്കുകയും അവരുടെ നിസ്വാര്‍ത്ഥ സേവനത്തില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.
കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നന്ദി രേഖപ്പെടുത്തുന്നു. ഗസറ്റ് വിജ്ഞാപനത്തിന്റെ പകര്‍പ്പു് കീഴെ കൊടുക്കുന്നു.
സമുദായത്തിന്ഏറെ അഭിമാനകരമായ നേട്ടം കൈവരിക്കുന്നതിന് വേണ്ടി അധ്വാനിച്ച മുഴുവൻ സമുദായ സ്നേഹികൾക്കും സംഘടനാ നേതാക്കൾക്കും അഭിവാദ്യങ്ങൾ….
LikeLike
സമുദായം നേരിട്ട ഏററവും വലിയ ഒരു പ്രശ്നമാണ് ഏറെ വൈകിയാണെങ്കിലും ശുഭകരമായി അവസാനിച്ചത്.
വളരെ സന്തോഷം.
ഔദ്യോഗികമായിത്തന്നെ നാമിപ്പോൾ പട്ടികജാതിക്കാരാണ്.അതുകൊണ്ട് തന്നെ പാട്ടികജാതിക്കാരുടെ എല്ലാ പ്രശ്നങ്ങളും നമ്മുടേത് കൂടിയാണ്.
വലിയ ഒരു കുടുംബത്തിലെ അംഗമായി എന്ന തിരിച്ചറിവോടെ സങ്കുചിത മനോഭാവം ഇല്ലാതെ ഒത്തൊരുമിച്ച് മുന്നേറാൻ ശ്റമിക്കാം.നേടാൻ ഇനിയും ഒരു പാട് കാര്യങ്ങൾ ബാക്കിയുണ്ട്.
വൈകിയാണെങ്കിലും ഗസറ്റ് വിജ്ഞാപനം വരുത്തുന്നതിൽ മറ്റ് ഉപജാതിയിൽപെട്ടവരുടെ സഹകരണം കൂടെ വേണ്ടി വന്നു എന്ന സത്യം മറക്കാതിരിക്കാം.
LikeLike