എം. വി. എസ്സ്. എസ്സ്. പന്ത്രണ്ടാം സംസ്ഥാന സമ്മേളനം – റിപ്പോര്‍ട്ട്

hoisting_flag

മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘത്തിന്റെ പന്ത്രണ്ടാം വാര്‍ഷിക സമ്മേളനത്തിന്റെ മുന്നോടിയായി 2016ജൂലായ് ഒന്നാം തീയ്യതി കോഴിക്കോടു് നടന്ന പത്രസമ്മേളനത്തില്‍ എം. വി. എസ്സ്. എസ്സ്. സംസ്ഥാന പ്രസിഡണ്ട്‌ എന്‍. അശോകന്‍ മാസ്റ്റര്‍, സ്വാഗതസംഘം ചെയര്‍മാന്‍ സി. ചെറൂട്ടി മാസ്റ്റര്‍, ട്രഷറര്‍ ജയന്തന്‍, കോഴിക്കോടു് ജില്ലാ സെക്രട്ടറി എം. രമേശന്‍, മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ ബാലചന്ദ്രന്‍, എന്നിവര്‍ പങ്കെടുത്തു. ഏഴു് ആവശ്യങ്ങളാണു് പത്രക്കുറിപ്പായി നല്‍കിയതു്:

  1. കോഴിക്കോടു് മുതലക്കുളത്തു് മുന്‍പു് റോഡ്‌ വികസിപ്പിക്കുന്നതിനു വേണ്ടി, കുടിയൊഴിപ്പിക്കപ്പെട്ട അലക്കു തൊഴിലാളികള്‍ക്കു് വാഗ്ദാനം ചെയ്യപ്പെട്ട പുനരധിവാസസൗകര്യം ഇതേവരെ ലഭ്യമാക്കിയിട്ടില്ല, അതിന്റെ നടപടികള്‍ ത്വരിതപ്പെടുത്തണം.
  2. ബി. എഡ്, എം. എഡ് തുടങ്ങിയ കോഴ്സുകളുടെ കാലദൈര്‍ഘ്യം കൂട്ടിയതിനുശേഷം അത്തരം കോഴ്സുകളില്‍ ചേര്‍ന്നു് പഠനം നടത്തുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പെന്റും മറ്റാനുകൂല്യങ്ങളും ലഭ്യമാകാത്ത അവസ്ഥയാണുള്ളതു്. ആയതു ഉടന്‍ തന്നെ പരിഹരിക്കണം.
  3. ബി. പി. എല്‍ സൌജന്യങ്ങള്‍ക്കുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിക്കണം.
  4. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണു് കാണുന്നതു്. അവ തടയുന്നതിനാവശ്യമായ നിയമനടപടികള്‍ ശക്തമാക്കണം.
  5. കോട്ടയ്ക്കല്‍ മാതൃഭൂമി ആപ്പീസിന്നു നേരെയുണ്ടായ അതിക്രമത്തെ ശക്തിയായി അപലപിക്കുന്നു. കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളണം.
  6. പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ പരമ്പരാഗത തൊഴിലുകള്‍ കാലോചിതമായി പരിഷ്ക്കരിക്കുന്നതു് ചുരുങ്ങിയതു് ഒരു ലക്ഷം രൂപയെങ്കിലും ലഭ്യമാക്കത്തക്ക പദ്ധതികള്‍ക്കു് രൂപം നല്‍കണം.
  7. അക്ഷയ കേന്ദ്രങ്ങള്‍ വഴി ജാതിസര്‍ട്ടിഫിക്കറ്റിനു് അപേക്ഷിക്കുമ്പോള്‍ ഈടാക്കുന്ന ഫീസില്‍നിന്നു് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരെ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

വാര്‍ഷികസമ്മേളനം 2016 ജൂലായ് മൂന്നാം തീയ്യതി കോഴിക്കോടു് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ (കുമാരന്‍ വൈദ്യര്‍ നഗര്‍) ബഹുമാനപ്പെട്ട തുറമുഖം വകുപ്പു് മന്ത്രി, ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തെയ്യത്തിന്റെ തനിമ നിലനിര്‍ത്തുന്ന തരത്തില്‍ മലബാറില്‍ പൈതൃക മ്യൂസിയം സ്ഥാപിക്കുമെന്നും സാമൂഹികനീതി ഉറപ്പു വരുത്തുന്നതിന്നു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അഭിപ്രായപ്പെട്ടു.

minister_lighting_lamp

minister_inauguration

ബഹു. മന്ത്രിക്കു് സംഘടന നിവേദനം നല്കി. സ്വാഗതസംഘം ചെയര്‍മാന്‍, ശ്രീ. സി. ചെറൂട്ടി മാസ്റ്റരുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കോഴിക്കോടു് ജില്ലാ പ്രസിഡണ്ട്‌, ശ്രീ. കെ. നന്ദകുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

anusochanam

സദസ്സ് ഒരു മിനുട്ട് മൌനം ആചരിച്ചു. അദ്ധ്യക്ഷന്‍ തന്റെ ആമുഖഭാഷണത്തില്‍, സംഘടനയുടെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങളും സംഘടന ശക്തിയാര്‍ജ്ജിക്കേണ്ടുന്നതിന്റെ ആവശ്യകതയും വ്യക്തമാക്കി. സര്‍വ്വശ്രീ. കെ. ചന്ദ്രന്‍ മാസ്റ്റര്‍ (സി. പി. ഐ. (എം). ജില്ലാകമ്മിറ്റി അംഗം), ജനചന്ദ്രന്‍ മാസ്റ്റര്‍ (ബി. ജെ. പി. ജില്ലാ പ്രസിഡണ്ട്‌), പി. മൊയ്തീന്‍ മാസ്റ്റര്‍ (കെ. പി. സി. സി. എക്സിക്യുട്ടീവ്‌ അംഗം), അഡ്വ: പി. എ. പ്രസാദ്‌ (പട്ടികജാതി മഹാജനസഭ ജനറല്‍ സെക്രട്ടറി), പി. വി. രാജന്‍ (പട്ടികജാതി മണ്ണാന്‍ സമാജം ജനറല്‍ സെക്രട്ടറി), പി. പത്മനാഭന്‍ (കേരള വേലന്‍ സമാജം പ്രസിഡണ്ട്‌) എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

audience

മെഡിക്കല്‍ എന്‍ട്രന്‍സിനു് പട്ടികജാതി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ കെ. നിര്‍മ്മല്‍ കൃഷ്ണന്‍, എം. വി. എസ്സ്. എസ്സിനു് വേണ്ടി വെബ്ബ്സൈറ്റ് നിര്‍മ്മിച്ചതില്‍ സൌജന്യമായി സാങ്കേതിക സഹായം നല്‍കിയ, ശ്രീ. ജയ്സെന്‍ നെടുമ്പാല (നന്മണ്ട), സംസ്ഥാന യുവജനോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം, ഒന്നാം സ്ഥാനം നേടിയ രവീണ (പന്തീരാങ്കാവ്) എന്നിവരെ സമ്മേളനത്തില്‍ അനുമോദിച്ചു. വെബ്ബ്സൈറ്റിന്നു് രൂപം നല്‍കിയ എന്‍. അശോകന്‍ മാസ്റ്റര്‍ക്കു്, അതിന്റെ പ്രിന്റ് പകര്‍പ്പു് നല്‍കിക്കൊണ്ടു്, അഡ്വ: പി. എ. പ്രസാദ്‌ വെബ്ബ്സൈറ്റിന്റെ ഔദ്യോഗികപ്രകാശനം നടത്തി. സ്വാഗതസംഘം ജോയിന്റ് കണ്‍വീനര്‍, എം. രമേശന്‍ നന്ദി രേഖപ്പെടുത്തി. ഇടവേളയില്‍, രവീണ (പന്തീരാങ്കാവ്) നടത്തിയ, മിമിക്രി പരിപാടി ഏറെ ആസ്വാദ്യകരമായി.

തുടര്‍ന്നു്, പ്രസിഡണ്ട്‌ എന്‍. അശോകന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ പ്രതിനിധി സമ്മേളനം ആരംഭിച്ചു. സെക്രട്ടറി, ശ്രീ. ഒ. കെ. വിശ്വനാഥന്‍ സ്വാഗതഭാഷണം നടത്തി. അദ്ധ്യക്ഷന്റെ ആമുഖഭാഷണത്തില്‍, സമുദായം കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങളായി അഭിമുഖീകരിക്കേണ്ടിവന്ന പെരുവണ്ണാന്‍ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനു സംഘടന നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. സംവരണത്തിന്റെ അന്തിമ ലക്ഷ്യം ഭരണത്തില്‍ അര്‍ഹമായ പങ്കാളിത്തം നേടിയെടുക്കലാണെന്നും അതിന്റെ സാക്ഷാല്‍ക്കാരത്തിനായി ഒന്നിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറി പ്രവര്‍ത്തനറിപ്പോര്‍ട്ടും. ട്രഷറര്‍ വി. നാരായണന്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു. ഉച്ചഭക്ഷണത്തിനു് ഇടവേള അനുവദിച്ചുകൊണ്ടു് യോഗം പിരിഞ്ഞു.

ഭക്ഷണത്തിനു ശേഷം, 02.30നു് യോഗം വീണ്ടും ആരംഭിച്ചു. ഓരോ ജില്ലയില്‍ നിന്നും രണ്ടുവീതം മെമ്പര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു:

കാസറഗോഡ്

ശ്രീ ഉപേന്ദ്രന്‍

ശശി നേണിക്കം

കണ്ണൂര്‍

കെ. വി. സുരേന്ദ്രന്‍

പ്രഭാകരന്‍ മാസ്റ്റര്‍

കോഴിക്കോടു്

ഡോ: ഗോകുല്‍ദാസ്

ദിനചന്ദ്രന്‍

മലപ്പുറം

പി. . ബാബു

സുധാകരന്‍ മാസ്റ്റര്‍

ജനറല്‍സെക്രട്ടറി ശ്രീ. ഒ. കെ. വിശ്വനാഥന്‍ സമുചിതമായി, മറുപടി നല്‍കി. പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവുചെലവു കണക്കും സര്‍വ്വസമ്മതമായി പാസ്സാക്കി.
വരണാധികാരി ശ്രീധരന്‍ (പൊയില്‍ക്കാവു്) ന്റെ നേതൃത്വത്തില്‍, ഔദ്യോഗിക പാനല്‍ അടിസ്ഥാനത്തില്‍ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.

സംസ്ഥാന മ്മിറ്റി മെമ്പര്‍മാര്‍ (2016-2019)

1.

ശ്രീ. എന്‍. അശോകന്‍ മാസ്റ്റര്‍ (പ്രസിഡണ്ട്‌)

2.

എം. പി. രവീന്ദ്രന്‍ (വൈസ് പ്രസിഡണ്ട്‌)

3.

രാജേന്ദ്രന്‍ (വൈസ് പ്രസിഡണ്ട്‌)

4.

. കെ. വിശ്വനാഥന്‍ (ജനറല്‍സെക്രട്ടറി)

5.

കെ. മോഹനന്‍ (ജോ :സെക്രട്ടറി)

6.

എം. സുമ (ജോ:സെക്രട്ടറി)

7.

എം.പി. ജയന്തന്‍ (ട്രഷറര്‍)

8.

പി. ശ്രീധരന്‍ മാസ്റ്റര്‍ മെമ്പര്‍

9.

വി. നാരായണന്‍ മെമ്പര്‍

10.

ഡോ: സച്ചിദാനന്ദന്‍ മെമ്പര്‍

11.

കെ. മോഹനന്‍ മെമ്പര്‍

12.

ബി. പി. ബാലകൃഷ്ണന്‍ എക്സ് ഒഫീഷ്യോ മെമ്പര്‍

13.

പി. ശശിധരന്‍ എക്സ് ഒഫീഷ്യോ മെമ്പര്‍

14.

ടി. വി. ബാലന്‍ മെമ്പര്‍

15.

പി. പി. ഫല്‍ഗുനന്‍ മെമ്പര്‍

16.

സുമ കടമ്പൂര്‍ മെമ്പര്‍

17.

വി. കെ. നളിനി മെമ്പര്‍

18.

പി. പി. സാവിത്രി മെമ്പര്‍

19.

വി. പി. കോരന്‍ മെമ്പര്‍

20.

ദിനേശന്‍ പെരുവണ്ണാന്‍ മെമ്പര്‍

21.

എം. വി. ചന്ദ്രന്‍ മെമ്പര്‍

22.

എം. പി. രവീന്ദ്രന്‍ എക്സ് ഒഫീഷ്യോ മെമ്പര്‍

23.

ഗോവിന്ദന്‍ മയ്യില്‍ എക്സ് ഒഫീഷ്യോ മെമ്പര്‍

24.

ചെറൂട്ടി മാസ്റ്റര്‍ മെമ്പര്‍

25.

പി. ടി. അശോകന്‍ മെമ്പര്‍

26.

കെ. നന്ദകുമാര്‍ എക്സ് ഒഫീഷ്യോ മെമ്പര്‍

27.

എം. രമേശന്‍ എക്സ് ഒഫീഷ്യോ മെമ്പര്‍

28.

മനോജ്‌ മെമ്പര്‍

29.

രാജേന്ദ്രന്‍ മെമ്പര്‍

30.

വാസുദേവന്‍‌ മാസ്റ്റര്‍ മെമ്പര്‍

31.

പി. രാമദാസന്‍ മെമ്പര്‍

32.

ടി. പി. ബാലചന്ദ്രന്‍ എക്സ് ഒഫീഷ്യോ മെമ്പര്‍

33.

ടി. ശ്രീനിവാസന്‍ എക്സ് ഒഫീഷ്യോ മെമ്പര്‍

———-x ———-

ഈ കുറിപ്പിന്റെ പി ഡി എഫ് പകര്‍പ്പു് ഇവിടെ: പി ഡി എഫ് പതിപ്പു്