സ്മരണാഞ്ജലി

IMAGE0001_

കെ. പി. അച്യുതന്‍

ജനനം:- 1916 (1092 ചിങ്ങം, അവിട്ടം)
മരണം:- 1987 മാര്‍ച്ച്‌ 13.
പിതാവു്:- കോരപ്പന്‍ വൈദ്യര്‍, കാരാട്ടുപറമ്പത്തു്, മോരീക്കര, കക്കോടി.
മാതാവ്‌:- ചീരു.
വിദ്യാഭ്യാസം:- ഇ. എസ്സ്. എല്‍. സി.

സേവനരംഗം:- വിദ്യാഭ്യാസത്തിന്നു ശേഷം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി, അതിലൂടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലും സജീവമായി പ്രവര്‍ത്തിച്ചു. ദേശാഭിമാനി പത്രം ആരംഭിച്ചതു മുതല്‍ പത്ര വിതരണക്കാരനായും സ്റ്റോര്‍ കീപ്പറായും പ്രസ്സ് മാനേജരായും പ്രവര്‍ത്തിച്ചു. കോഴിക്കോടു് നിന്നും കക്കോടി, നന്മണ്ട, ബാലുശ്ശേരി വഴി താമരശ്ശേരി വരെ നിത്യവും നടന്നു് പത്രവിതരണം നടത്തിയതായി 1981ല്‍ പ്രസിദ്ധീകരിച്ച ദേശാഭിമാനി വാര്‍ഷികപ്പതിപ്പില്‍ കാണുന്നു. പാര്‍ട്ടിപ്രവര്‍ത്തകനായിരിക്കേ 1946, 1947, 1948 കാലഘട്ടത്തില്‍ മൂന്നുതവണ ജയില്‍വാസം. ഒളിവില്‍ക്കഴിഞ്ഞ കാലത്തു് അന്നത്തെ സഖാക്കള്‍ക്കു് സന്ദേശങ്ങള്‍ എത്തിക്കുന്ന ആളായി പ്രവര്‍ത്തിച്ചു. 1957ലെ മന്ത്രിസഭയിലെ വ്യവസായ വകുപ്പു് മന്ത്രിയായ കെ. പി. ആര്‍. ഗോപാലന്റെ പെഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. അവിടെ ഖാദി വ്യവസായ ബോര്‍ഡിന്റെ ചുമതല വഹിച്ചു. 1959ല്‍ സര്‍ക്കാരിന്റെ പതനത്തോടെ, കക്കോടിയിലേക്കു് മാറി. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു് രൂപം കൊടുക്കുന്നതില്‍ സജീവമായി പ്രവര്‍ത്തിച്ചു. കേരള പെരുവണ്ണാന്‍ സംഘത്തിന്റെ പ്രവര്‍ത്തകരായ മേലാറ്റൂര്‍ കൃഷ്ണന്‍ മാസ്റ്റര്‍, പട്ടാമ്പി കുമാരന്‍ വൈദ്യര്‍, ചാലപ്പുറം വേലായുധന്‍ കമ്പൌണ്ടര്‍, മക്കട വാസു കമ്പൌണ്ടര്‍, പാലാടന്‍ ചിറയ്ക്കല്‍ കൃഷ്ണന്‍ മാസ്റ്റര്‍, തിക്കോടി ചാത്തു മാസ്റ്റര്‍ എന്നിവരോപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചു. പില്‍ക്കാലത്തു് കേരള പെരുവണ്ണാന്‍ സംഘത്തിന്റെ പ്രസിഡണ്ടായി സേവനമനുനുഷ്ഠിച്ചു. പെരുവണ്ണാന്‍ സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍പ്പെടുത്തുന്നതിനു വേണ്ടി ശ്രമം നടത്തി. 1987ല്‍ മാര്‍ച്ച് 13നു് കക്കോടിയിലെ സ്വന്തം വീട്ടില്‍ അന്തരിച്ചു.

———-x ———-

kottakkal_sankaran_vaidyar_s

കെ. കെ. ശങ്കരന്‍ വൈദ്യര്‍, കോട്ടക്കല്‍

ജനനം:-.10/11/1923.
മരണം:- 28/08/2012.
പിതാവ്:- ചന്തു വൈദ്യര്‍, കോട്ടക്കല്‍.
മാതാവ്‌:- ചിരുത, കാക്കഞ്ചേരി.
വിദ്യാഭ്യാസം:- ജി. യു. പി സ്കൂള്‍, കോട്ടക്കല്‍, രാജാസ് ഹൈസ്കൂള്‍  കോട്ടക്കല്‍. വൈദ്യപഠനം:- ആയുര്‍വേദ കോളേജ്, കോട്ടക്കല്‍.

സേവനരംഗം:- ഹൈസ്ക്കൂള്‍ പഠനത്തിനു ശേഷം രണ്ടു വര്‍ഷം അധ്യാപകനായി ജോലി ചെയ്തു. 1950ല്‍ ആര്യ വൈദ്യന്‍ കോഴ്സ് വിജയിച്ച ശേഷം “ധന്വന്തരി ആര്യവൈദ്യശാല” നടത്തുകയും പ്രശസ്തമായ നിലയില്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യസമര സേനാനിയായിരുന്നു; ആ നിലയ്ക്കു് സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ ലഭിച്ചിരുന്നു. ക്ഷേത്രപ്രവേശന സമരത്തില്‍ പങ്കെടുത്തു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവും ഏറനാടു് താലൂക്ക് കമ്മിറ്റി മെമ്പറുമായിരുന്നു. സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. എസ്സ് സി, എസ്സ് ടി ആക്‍ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും പട്ടികജാതിയില്‍പ്പെടുത്തപ്പെട്ട മണ്ണാന്‍, വണ്ണാന്‍, പെരുമണ്ണാന്‍ ജാതിനാമങ്ങളോടൊപ്പം “പെരുവണ്ണാന്‍” കൂടി ചേര്‍ത്തു കിട്ടുന്നതിനു സര്‍ക്കാരിലേയ്ക്കു് നിവേദനം സമര്‍പ്പിക്കുകയും നീതിക്കുവേണ്ടി കോടതിയെ സമീപിക്കുകയും ചെയ്തു.

———-x ———-

kunhambu_master

കെ. കുഞ്ഞമ്പു മാസ്റ്റര്‍, അലവില്‍, കണ്ണൂര്‍

ജനനം:- 15/05/1931.
മരണം:- 31/01/2014.
പിതാവ്:- ഒതേനന്‍.
മാതാവ്‌:- മാധവി.
വിദ്യാഭ്യാസം:- അലവില്‍ എല്‍ പി സ്കൂള്‍, അഴീക്കോട് യു പി സ്കൂള്‍, ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍, വടകര ബേസിക് ട്രെയിനിംഗ് സ്കൂള്‍.

സേവനരംഗം:- 1950ല്‍, എസ്സ് എസ്സ് എല്‍ സി വിജയിച്ച ശേഷം ആറു വര്‍ഷക്കാലം മോട്ടോര്‍ വര്‍ക്ക് ഷോപ്പുകളിലും തുണിമില്ലുകളിലും ജോലി ചെയ്തു. 1956ല്‍ അധ്യാപക ട്രെയിനിംഗ് കഴിച്ചു; തുടര്‍ന്നു് കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 29 വര്‍ഷക്കാലം അദ്ധ്യാപകനായി ജോലി ചെയ്തു. 1987ല്‍ പള്ളിക്കര ഹൈസ്കൂളില്‍നിന്നും വിരമിച്ചു.

തെയ്യം കലകളെപ്പറ്റി തികഞ്ഞ അവഗാഹം ഉണ്ടായിരുന്നു. 1987 മുതല്‍ 1996 വരെ അമൃതഭാരതി പരീക്ഷകളുടെ ജില്ലാ സംഘാടകന്‍ ആയിരുന്നു. ബാലഗോകുലം ഉത്തരമേഖല അധ്യക്ഷന്‍ എന്ന നിലയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടു്. ആത്മവിദ്യാസംഘവുമായി ബന്ധപ്പെട്ടു ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. മികച്ച ഒരു ഹോം ലൈബ്രറിയുടെ ഉടമയും നല്ലൊരു വായനക്കാരനുമായിരുന്നു. 1970കളില്‍ കേരള പെരുവണ്ണാന്‍ സംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്ന നിലയിലും 2002മുതല്‍ 2006 വരെ കെ വി എസ്സ്, എം വി എസ്സ് എസ്സ് എന്നീ സംഘടനകളുടെ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്‌ എന്ന നിലയിലും സ്വന്തം സമുദായത്തിന്റെ ഉന്നതിക്കു വേണ്ടി പ്രവര്‍ത്തിച്ചു.

ഭാര്യ:- ശ്രീദേവി ടീച്ചര്‍ (റിട്ടയര്‍ഡ് എച്ച്. എം)
മക്കള്‍:- ശ്രീകുമാര്‍ (പി. ഡബ്ലിയു. ഡി കണ്ണൂര്‍), ജയദേവ്( ജന്മഭൂമി), ജയശ്രീ (അബുദാബി), ഡോക്ടര്‍ ശ്രീലത (കാലടി സംസ്കൃത സര്‍വ്വകലാശാല, പയ്യന്നൂര്‍), ശ്രീലേഖ (മാടായി ഗവ: യു പി സ്കൂള്‍).

———-x ———-

cpkrishnanmaster

സി. പി. കൃഷ്ണന്‍ മാസ്റ്റര്‍

ചെത്തിലെ പൊയിലില്‍, എകരൂല്‍, കോഴിക്കോടു്.
ജനനം:- 15/07/1939.
മരണം:- 24/01/2012.
പിതാവ്:- ചെത്തിലെ പൊയിലില്‍ ചെറിയേക്കന്‍, എകരൂല്‍
മാതാവ്‌:-മാധവി.
വിദ്യാഭ്യാസം:- എസ്സ്. എസ്സ്. എല്‍. സി, ടി. ടി. സി.

സേവനരംഗം:- ഇരുപത്തിരണ്ടാം വയസ്സില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. മലപ്പുറം ജില്ല, കോഴിക്കോടു് ജില്ലയില്‍ ഉണ്ണികുളം ജി. യു. പി. സ്കൂള്‍, എന്നിവിടങ്ങളില്‍ അദ്ധ്യാപകനായും, കല്ലോടു് എല്‍. പി. സ്കൂള്‍, കിനാലൂര്‍ എല്‍. പി. സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായും പ്രവര്‍ത്തിച്ചു. 31/03/1995ല്‍ സര്‍വീസില്‍ നിന്നു് വിരമിച്ചു എന്‍. സി. പി. ഉണ്ണികുളം മണ്ഡലം പ്രസിഡണ്ട്‌, ഉണ്ണികുളം കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, അങ്കണവാടി, മഹിളാസമാജം രക്ഷാധികാരി, കെ. എസ്സ്. എസ്സ്. പി. യു. പ്രവര്‍ത്തകന്‍, ലൈബ്രറി കൌണ്‍സില്‍ അംഗം, എം. വി. എസ്സ്. എസ്സ്. സംസ്ഥാന പ്രസിഡണ്ട്‌ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

———-x ———-

balankottupatta

ബാലന്‍, കോട്ടുപറ്റ    

കൂടുമൂച്ചിപറമ്പില്‍, വിലാസ് നഗര്‍, മഞ്ചേരി, മലപ്പുറം ജില്ല.
ജനനം:- 15/08/1947.
മരണം:- 24/06/2008.
പിതാവ്:- ചെക്കായി.
മാതാവ്‌.:- ചീരു.
വിദ്യാഭ്യാസം:- എസ്സ്. എസ്സ്. എല്‍. സി, എച്ച്. ഐ. (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ട്രെയിനിങ്)

സേവന രംഗം:- ആരോഗ്യവകുപ്പില്‍ ഫീല്‍ഡ് അസിസ്റ്റന്റ് ആയി ജോലിയില്‍ പ്രവേശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായും കെ. എസ്സ്. എസ്സ്. പി. യു. ജില്ലാക്കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.    എം. വി. എസ്സ്. എസ്സ്. മലപ്പുറം ജില്ലാ സെക്രട്ടറി എന്ന നിലയിലും, സ്റ്റേറ്റ് കമ്മിറ്റി അംഗം എന്ന നിലയിലും സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ചു. എം. വി. എസ്സ്. ട്രസ്റ്റിന്റെ കാര്യത്തില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. എം. വി. എസ്സ്. എസ്സിന്റെ സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞു മടങ്ങവേ, ഹൃദയസ്തംഭനം മൂലം മഞ്ചേരിയില്‍ വച്ചു് നിര്യാതനായി.

 ———-x ———-

അഡ്വ: എം. രഘൂത്തമന്‍

മരുതേരി ഇല്ലം, അവിടനല്ലൂര്‍, കോഴിക്കോട് ജില്ല.
ജനനം:- 15/02/1946.
മരണം:- 16/04/2013.
പിതാവു്:- കെ. ശ്രീധരന്‍ മാസ്റ്റര്‍.
മാതാവു്:- കെ. ജാനു.
വിദ്യാഭ്യാസം:- അവിടനല്ലൂര്‍ എല്‍. പി. സ്കൂള്‍, തൃക്കുറ്റിശ്ശേരി ജി. യു. പി. സ്കൂള്‍ (പ്രാഥമികം), നടുവണ്ണൂര്‍ ഹൈസ്കൂള്‍, വാകയാടു് (എസ്സ്. എസ്സ്. എല്‍. സി.), സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി (ബി. എസ്സ്. സി.) മംഗലാപുരം ലോ കോളേജ് (എല്‍. എല്‍. ബി.)

സേവനരംഗം:- എല്‍. ഡി. സി. (പി. ഡബ്ല്യു. ഡി), റവന്യൂ ഇന്‍സ്പെക്ടര്‍, തഹസില്‍ദാര്‍ (കൊയിലാണ്ടി, വടകര താലൂക്ക് ആപ്പീസുകള്‍) ദേവികുളം എം. എല്‍. എ. മണിയുടെ പ്രൈവറ്റ് സെക്രട്ടറി. 28/02/2001ല്‍ സര്‍വ്വീസില്‍ നിന്നു് വിരമിച്ചു.
2002-2004:- എം. വി. എസ്സ്. കോഴിക്കോടു് ജില്ലാ സെക്രട്ടറി
2004-2006:- റെയില്‍വേ മജിസ്ട്രേട്ട്
2006-2013:- എം. വി. എസ്സ്. എസ്സ്. സംസ്ഥാന പ്രസിഡണ്ട്‌.
ഭാര്യ:- മാധവി, മകന്‍:- രജീഷ് (റവന്യൂ വകുപ്പു്) മകള്‍:- സുസ്മിത (വിദ്യാഭ്യാസ വകുപ്പു്)

———-x ———-

vasanmaster

എം. വാസന്‍ മാസ്റ്റര്‍

മുഡുവംപുറം, കാക്കൂര്‍, കോഴിക്കോടു്.
ജനനം:- 01/ 07/1937.
മരണം:-09/08/2012.
പിതാവു്:- ചന്തുക്കുട്ടി വൈദ്യര്‍.
മാതാവു്:- നാരായണി.
വിദ്യാഭ്യാസം:- കാക്കൂര്‍ എ എല്‍ പി സ്കൂള്‍; നന്മണ്ട ഹൈസ്കൂള്‍ (എസ്സ്. എസ്സ്. എല്‍. സി); നടക്കാവു് ടീച്ചേഴ്സ് ട്രെയിനിങ് സ്കൂള്‍ ( ടി. ടി. സി.).

സേവനരംഗം:- പി ഡി ടീച്ചര്‍ (പി സി പാലം എയിഡഡ് എല്‍ പി സ്കൂള്‍, ഇരിങ്ങല്ലൂര്‍ ജി യു പി സ്കൂള്‍); ഹെഡ് മാസ്റ്റര്‍ (പടിഞ്ഞാറ്റുംമുറി ജി യു പി സ്കൂള്‍), അസിസ്റ്റന്റ് ടീച്ചര്‍(ലുനാന സ്കൂള്‍, ഭൂട്ടാന്‍ (1968)), ഹെഡ് മാസ്റ്റര്‍ (വേളം ജി യു പി സ്കൂള്‍, എളേറ്റില്‍ ജി യു പി സ്കൂള്‍). 30/06/1992ല്‍ വിരമിച്ചു. ഗ്രന്ഥശാലാ സംഘം; പെന്‍ഷനേഴ്സ് യൂണിയന്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചു. കേരള പെരുവണ്ണാന്‍ സംഘം; മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം (കോഴിക്കോടു് ജില്ലാ സെക്രട്ടറി) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

———-x ———-

പത്മനാഭന്‍. കെ.
“പദ്മശ്രീ” വാകെതൊടി, മുള്ളന്‍പാറ, മഞ്ചേരി.
ജനനം: 15/10/1941
പിതാവു്:- രാമന്‍
മാതാവു്:- ചെറോണ്ണു്
വിദ്യാഭ്യാസം:- എസ്സ്. എസ്സ്. എല്‍. സി.

സേവന രംഗം:- കരസേന (പെന്‍ഷനര്‍)
ബിസിനസ്സ്:- ഗംഗ ഗ്യാസ് ഏജന്‍സി, മഞ്ചേരി.
പെരുവണ്ണാനെ സംബന്ധിച്ച ജാതി സര്‍ട്ടിഫിക്കറ്റ് പ്രശ്നത്തില്‍ എം. വി. എസ്സ്. എസ്സുമായി സഹകരിച്ചു കൊണ്ടു് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. എം. വി. എസ്സ്. ടിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. എം. വി. എസ്സ്. എസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ആയും, സംസ്ഥാന കമ്മിറ്റി മെമ്പര്‍ ആയും പ്രവര്‍ത്തിച്ചു.

———-x ———-

അഡ്വക്കറ്റ് കെ. ശ്രീനിവാസന്‍  
(എരഞ്ഞിപ്പാലം, കോഴിക്കോടു്.)
ജനനം:- 1936 നവംബര്‍ 10
മരണം:- 2017 ഏപ്രില്‍ 23
ജനനസ്ഥലം:- കൊളശ്ശേരി, ബി. പി. അങ്ങാടി, തിരൂര്‍, മലപ്പുറം ജില്ല.
പിതാവു്:- കെ. തെയ്യന്‍ (ഫിഷറീസ് ഇന്‍സ്പക്ടര്‍)
മാതാവു്:- ഒ. കല്ല്യാണി.
വിദ്യാഭ്യാസം:-     ഗവ: ഹൈസ്കൂള്‍, ബി. പി. അങ്ങാടി, മലപ്പുറം.
ഗവ: വിക്ടോറിയ കോളേജ്, പാലക്കാടു് – BSc.
ഗവ: ട്രെയിനിങ് കോളേജ്, കോഴിക്കോടു് – B.Ed.
ഗവ: ലോ കോളേജ്, കോഴിക്കോടു് – എല്‍. എല്‍. ബി.
സേവനരംഗം:- അദ്ധ്യാപകന്‍,     ഗവ: ഹൈസ്കൂള്‍, തിരൂര്‍,
ഗവ: ഹൈസ്കൂള്‍ പരവണ്ണ,
ഗവ: ഹൈസ്കൂള്‍, പറയഞ്ചേരി.
ഹെഡ് മാസ്റ്റര്‍, ഗവ: ഹൈസ്കൂള്‍ (ബോയ്സ്), പറയഞ്ചേരി.
എ. ഇ. ഒ (സൂപ്പര്‍ ചെക്ക് സെല്‍) കോഴിക്കോടു്.
വളന്ററി റിട്ടയര്‍മെന്റിനു ശേഷം വക്കീലായി ഇരുപത്തഞ്ചു കൊല്ലക്കാലം പ്രാക്ടീസ് ചെയ്തു. കേരള ബാര്‍ കൌണ്‍സില്‍ മെമ്പര്‍, കോഴിക്കോടു് ബാര്‍ കൌണ്‍സില്‍ വൈസ് പ്രസിഡണ്ട്‌, ലോക്കസ് (Lawyers Cultural Society) മെമ്പര്‍, ഫ്യാസ്ക (Cultural Association) മെമ്പര്‍, കെ. പി. എസ്സ്. കമ്മിറ്റി മെമ്പര്‍, എം. വി. എസ്സ്. എസ്സ്. സംസ്ഥാന കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ:- ഡോ: ടി. സി. കമലാക്ഷി (ഗൈനക്കോളജിസ്റ്റ്)
മകന്‍:- ഡോ: സന്ദേഷ് (ഗാസ്ട്രോ എന്‍ട്രോളജിസ്റ്റ്)
മകള്‍:- ഡോ: സുജ (ഗൈനക്കോളജിസ്റ്റ്‌), ഡോ: സ്മിതാ ശ്രീനിവാസ് (ഗൈനക്കോളജിസ്റ്റ്)
മരുമക്കള്‍:- ഡോ: അജിത്‌ കുമാര്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍), ഡോ: സുനില്‍ പ്രശാന്ത് (സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍), ഡോ: രേണുക സന്ദേഷ് (മെഡിക്കല്‍ ഓഫീസര്‍).

2 thoughts on “സ്മരണാഞ്ജലി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )