പട്ടികജാതിയില്‍പ്പെട്ടവരും ആചാരം, അനുഷ്ഠാനം, ദായക്രമം, വിവാഹം, എന്നിവയില്‍ സമാനതകള്‍ ഉള്ളവരും, ദേശവ്യത്യാസം അനുസരിച്ചു് മണ്ണാന്‍, വണ്ണാന്‍, പെരുമണ്ണാന്‍, പെരുവണ്ണാന്‍, വേലന്‍, പതിയാന്‍, തണ്ടാന്‍, പരവന്‍, ഭരതര്‍, വേട്ടുവന്‍, നേര്യന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നവരുമായ സമുദായങ്ങളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണു്. ഈ സമുദായങ്ങളെ ഉള്‍ക്കൊള്ളുന്ന മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം, വേലന്‍ പരവന്‍ മണ്ണാന്‍ സംഘം, ഓള്‍ കേരള വര്‍ണവര്‍ സൊസൈറ്റി, കേരള തണ്ടാന്‍ മഹാസഭ, വണ്ണാര്‍ സര്‍വീസ് സൊസൈറ്റി, ഭാരതീയ വേലന്‍ സൊസൈറ്റി, കേരള സംസ്ഥാന വേട്ടുവ മഹാസഭ, കേരള വേലന്‍ സമാജം, കേരള സംസ്ഥാന പട്ടികജാതി മണ്ണാന്‍ സമാജം, അഖില കേരള പതിയാന്‍ മഹാസഭ എന്നീ പത്തു സംഘടനകളുടെ നേതൃത്വങ്ങള്‍ പലവട്ടം നടത്തിയ ആലോചനാ യോഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം രൂപം കൊടുത്ത ഒരു ഐക്യവേദിയാണു് പട്ടികജാതി മഹാജനസഭ. (PJMS). ദേശവ്യത്യാസവും പേരുവ്യത്യാസവും മാറ്റിനിര്‍ത്തി, മേല്‍പ്പറഞ്ഞ സമുദായങ്ങളുടെ നന്മയ്ക്കു വേണ്ടി സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുകയും പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെ പൊതുവായും, സമാന സമുദായങ്ങളെ പ്രത്യേകിച്ചും ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെട്ടു് പരിഹാരം കാണുന്നതോടൊപ്പം അവരുടെ ഐക്യത്തിന്നും ക്ഷേമത്തിന്നും അവകാശ സംരക്ഷണത്തിന്നും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണു് ഐക്യവേദിയുടെ മുഖ്യലക്ഷ്യം. മേല്‍പ്പറഞ്ഞ ഓരോ സമുദായസംഘടനകളില്‍ നിന്നും പ്രസിഡണ്ട്, സെക്രട്ടറി, ഒരു കമ്മിറ്റി അംഗം എന്നിവര്‍ അടങ്ങുന്നതാണു് പട്ടികജാതി മഹാജനസഭയുടെ സംസ്ഥാനക്കമ്മിറ്റി. പട്ടികജാതി മഹാജനസഭയില്‍ അംഗമായിട്ടുള്ള എല്ലാ സംഘടനകളുടെയും സംസ്ഥാനക്കമ്മിറ്റി അംഗങ്ങളും ജില്ലാ-താലൂക്ക് പ്രസിഡണ്ടുമാരും സെക്രട്ടറിമാരും സഭയുടെ ജനറല്‍ കൌണ്‍സില്‍ അംഗങ്ങള്‍ ആയിരിക്കും. പട്ടികജാതി മഹാജനസഭയുടെ സംസ്ഥാനക്കമ്മിറ്റി 04/06/2016നു് തൃശ്ശൂരില്‍ യോഗം ചേര്‍ന്നു. പ്രസ്തുത യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് ശ്രീ. എന്‍. അശോകന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ: പി. എ. പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ശ്രീ. മധുസൂദനന്‍ സ്വാഗതവും, കമ്മിറ്റി അംഗം ശ്രീ. ഒ. കെ. സോമന്‍ നന്ദിയും രേഖപ്പെടുത്തി. സംസ്ഥാനക്കമ്മിറ്റിയില്‍ താഴെപ്പറയുന്നവര്‍ പങ്കെടുത്തു:
1. |
എന്‍. അശോകന്‍ മാസ്റ്റര്‍ | ( എം. വി. എസ്സ്. എസ്സ്. ) | |
2. |
ഒ. കെ. വിശ്വനാഥന്‍ | ( എം. വി. എസ്സ്. എസ്സ്. ) | |
3. |
ശശീന്ദ്രന്‍ | ( വി. പി. എം. എസ്സ്. ) | |
4. |
അഡ്വ: പി. എ. പ്രസാദ് | ( വി. പി. എം. എസ്സ്. ) | |
5. |
വേണുഗോപാല്‍ | ( എ. കെ. വി. എസ്സ്. ) | |
6. |
മധുസൂദനന്‍ | ( വി. എസ്സ്. എസ്സ്. ) | |
7. |
രഘുനാഥ് | ( വി. എസ്സ്. എസ്സ്. ) | |
8. |
അഡ്വ: കെ. വി. നാരായണന്‍ | (കെ. എസ്സ്. വി. എം. എസ്സ്.) | |
9. |
പി. വി. രാജന്‍ | (കെ. എസ്സ്. പി. എം. എസ്സ്.) | |
10. |
പത്മനാഭന്‍ | (കെ. വി. എസ്സ്.) |
പട്ടികജാതി മഹാജനസഭയുടെ ഭരണഘടന ചര്‍ച്ച ചെയ്തു. ഭേദഗതികളോടെ പാസ്സാക്കി. ഭരണഘടന തിരുവനന്തപുരത്തു് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചു. ജനറല്‍ കൌണ്‍സില്‍ യോഗം 24/07/2016നു് എറണാകുളം സൌത്തില്‍ ചേരുവാനും തീരുമാനമെടുത്തു.
24/07/2016നു് എറണാകുളത്തു് നടന്ന മഹാജനസഭയുടെ ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ വിവിധ സംഘടനകളില്‍ നിന്നായി എഴുപത്തഞ്ചു പേര്‍ പങ്കെടുത്തു. എം. വി. എസ്സ്. എസ്സിനെ പ്രതിനിധീകരിച്ചു പതിനെട്ടു മെമ്പര്‍മാര്‍ പങ്കെടുക്കുകയുണ്ടായി. പ്രസിഡണ്ട് എന്‍. അശോകന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ജനറല്‍സെക്രട്ടറി പി. എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. സഭയുടെ നയം, ഘടന, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചു് വിശദമായ ചര്‍ച്ച നടന്നു. അംഗ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ടു് താഴെ പറയുന്നവര്‍ സംസാരിച്ചു:
ശ്രീ. ദിനചന്ദ്രന്‍. (എം. വി. എസ്സ്. എസ്സ്.), ശശീന്ദ്രന്‍ (വി. പി. എം. എസ്സ്), ടി. എന്‍. ശ്രീനിവാസബാബു (എ. കെ. വി. എസ്സ്.), ചെല്ലപ്പന്‍ രാജപുരം (കെ. ടി. എം. എസ്സ്.), മധുസൂദനന്‍ (വി. എസ്സ്. എസ്സ്.), എന്‍. പി. ഗോപാലകൃഷ്ണന്‍ (ബി. വി. എസ്സ്), കെ. കെ. നാരായണന്‍ (കെ. എസ്സ്. വി. എം. എസ്സ്), പത്മനാഭന്‍ (കെ. വി. എസ്സ്), പി. വി. ബാബു (കെ. എസ്സ്. പി. എം. എസ്സ്).
ജില്ലാ താലൂക്ക് തലങ്ങളില്‍ മേല്‍പ്പറഞ്ഞ സംഘടനകളില്‍ നിലവിലുള്ളവയെ പ്രതിനിധീകരിച്ചുകൊണ്ടു് മെമ്പര്‍മാരെ ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ക്കു് രൂപം നല്‍കണമെന്നു് യോഗം തീരുമാനിച്ചു.
ഈ കുറിപ്പിന്റെ പി ഡി എഫ് പകര്‍പ്പു് ഇവിടെ: പി ഡി എഫ് പതിപ്പു്