പെരുമണ്ണാന്‍ സമുദായോദ്ധാരണ സഭ:-
1928 ജനുവരി 15നു് കോഴിക്കോടു് കേന്ദ്രമാക്കി ആരംഭിച്ചു. ദേശാചാരങ്ങളും ജാത്യാചാരങ്ങളും നിലനിര്‍ത്തിക്കൊണ്ടു് പരിഷ്കൃത രീതിയില്‍ ആര്യവൈദ്യം പഠിക്കാനും, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാനും മെമ്പര്‍മാരെ ഉപദേശിച്ചു. ജാതിസ്പര്‍ദ്ധ ഉപേക്ഷിച്ചു, സാമ്പത്തികവും സാന്മാര്‍ഗികവുമായ പുരോഗതി കൈവരിക്കാനും അതു് ലക്ഷ്യമിട്ടു.
പെരുമണ്ണാന്‍ സമുദായോദ്ധാരണ സഭയുടെ കാലത്തു് പുറത്തിറക്കിയ ഒരു നോട്ടീസ്സ്
പെരുവണ്ണാന്‍ സമുദായോദ്ധാരണ സഭ:-
1930ല്‍ മേല്‍വിവരിച്ച സഭയുടെ പേരു്, പെരുവണ്ണാന്‍ സമുദായോദ്ധാരണ സഭ എന്നാക്കി മാറ്റി. കോഴിക്കോടു് ജില്ലയിലെ സമുദായാംഗങ്ങളുടെ ഒരു കണക്കെടുപ്പു്, സഭ നടത്തുകയുണ്ടായി. 1933ല്‍ മദ്രാസ് ലേബര്‍ കമ്മീഷണര്‍ക്കു് സഭ ഒരു നിവേദനം നല്‍കി. വണ്ണാന്‍ സമുദായത്തെ depressed ക്ലാസ്സില്‍പ്പെടുത്തണം എന്നതായിരുന്നു ആവശ്യം. ഏറ്റവും താണ സ്റ്റാറ്റസ്, മേല്‍ജാതിക്കാരുടെ ഭീഷണി, ഉപജീവനമാര്‍ഗ്ഗമായി, അലക്കുതൊഴില്‍, വിദ്യാഭ്യാസത്തിന്റെ അഭാവം, എന്നീ പ്രശ്നങ്ങള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 1937വരെ സംഘടന നിലനിന്നു.
പെരുവണ്ണാന്‍ സമുദായോദ്ധാരണ സഭ മദ്രാസ് ലേബര്‍ കമ്മീഷണര്‍ക്കു് സമര്‍പ്പിച്ച മെമ്മോറാണ്ടം
പെരുവണ്ണാന്‍ സമുദായോദ്ധാരണ സഭയുടെ കാലത്തു് പുറത്തിറങ്ങിയ ഒരു നോട്ടീസ്സ്
മദ്രാസ് സര്‍ക്കാരിന്റെ തൊഴില്‍ വ്യവസായ മന്ത്രി വി വി ഗിരിക്കു് സമര്‍പ്പിച്ച മംഗളപത്രം.
വാര്‍ഷിക റിപ്പോര്‍ട്ട്
1936ല്‍ കൊളംബോയില്‍ രൂപീകൃതമായ കേരള പെരുമണ്ണാന്‍ സംഘത്തിന്റെ പേരില്‍ പുറത്തിറങ്ങിയ നോട്ടീസ്സ്. ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കേരള പെരുവണ്ണാന്‍ സംഘം:-
കോഴിക്കോടു് കേന്ദ്രമായി 1960ല്‍ 16 നമ്പ്രായി രജിസ്റ്റര്‍ ചെയ്തു. പരേതരായ കെ. പി. അച്യുതന്‍ (അച്ചുവേട്ടന്‍), ചാലപ്പുറം വേലായുധന്‍ കമ്പൌണ്ടര്‍, മക്കട വാസു കമ്പൌണ്ടര്‍, പാലാടന്‍ ചിറയ്ക്കല്‍ കൃഷ്ണന്‍ മാസ്റ്റര്‍, തിക്കോടി ചാത്തു മാസ്റ്റര്‍, മേലാറ്റൂര്‍ കൃഷ്ണന്‍ മാസ്റ്റര്‍, പട്ടാമ്പി കുമാരന്‍ വൈദ്യര്‍ എന്നിവര്‍ സജീവ പ്രവര്‍ത്തകരായിരുന്നു. കെ. പി. അച്യുതന്‍ ദീര്‍ഘകാലം സംഘം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. വണ്ണാന്‍, മണ്ണാന്‍, പെരുമണ്ണാന്‍, പെരുവണ്ണാന്‍, തീണ്ടവണ്ണാന്‍ എന്നീ ജാതിനാമങ്ങള്‍ ഏകീകരിച്ചു് പെരുവണ്ണാന്‍ എന്ന ജാതിനാമം സ്വീകരിക്കാന്‍ സംഘം പ്രോത്സാഹനം നല്‍കി. 1976ല്‍ പെരുവണ്ണാന്‍ ഒഴികെ മറ്റു നാമങ്ങള്‍ എല്ലാം പട്ടികജാതി ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടു. ഇതിനിടയില്‍, മലപ്പുറം ജില്ലയിലെ മെമ്പര്‍മാര്‍ തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്ന കെ. പി. വി. എം. എസ്സില്‍ ചേരുകയുണ്ടായി. 1980ല്‍ പെരുവണ്ണാനെ പട്ടികജാതി ലിസ്റ്റില്‍ ചേര്‍ക്കാന്‍ സംഘം കേന്ദ്രസര്‍ക്കാരിനു് നിവേദനം നല്‍കി. പക്ഷേ, ആവശ്യം പരിഗണിക്കപ്പെടാതെ പോയി. സംഘടനയ്ക്കു് ക്ഷീണം തട്ടി. പ്രസിഡണ്ട് അച്ചുവേട്ടന്റെ നിര്യാണത്തോടെ പ്രവര്‍ത്തനം നിലച്ചു.
കേരള പെരുവണ്ണാന്‍ സംഘത്തിന്റെ പേരില്‍ പുറത്തിറങ്ങിയ നോട്ടീസ്സ്
കേരള പെരുവണ്ണാന്‍ സംഘത്തിന്റെ ബൈലോ.
കേരള പെരുവണ്ണാന്‍ സംഘത്തിന്റെ പേരില്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍
കേരള പെരുവണ്ണാന്‍ സംഘം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു് സമര്‍പ്പിച്ച മെമ്മോറാണ്ടം.
please preserve all documents
LikeLike