(09/05/2016 നു് കേന്ദ്ര സര്‍ക്കാര്‍ പെരുവണ്ണാനെ പട്ടികജാതിയില്‍പ്പെടുത്തിക്കൊണ്ടു് ഗസറ്റ് വിജ്ഞാപനം നടത്തി. തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതു് കേരള സര്‍ക്കാരാണു്.)
- ചീഫ് സെക്രട്ടറി, ഗവണ്മെന്റ് പ്രസ്സ് ഡയറക്‍ടര്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പു് ഡയറക്‍ടര്‍ എന്നിവര്‍ക്കു് അപേക്ഷകളയച്ചു.
- 20/08/2017 നു് ബഹുമാനപ്പെട്ടെ എം എല്‍ എ ഷാജി മുഖേന നിയമസഭയില്‍ സബ്ബ്മിഷന്‍ അവതരിപ്പിച്ചു.
- കേരള പി എസ് സി ചെയര്‍മാനു് അപേക്ഷ നല്കി.
- സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പു് കെ എസ് & എസ് എസ് ആറില്‍ ഭേദഗതി വരുത്തി ഉത്തരവു് നല്കിയാല്‍ മാത്രമേ കേരള പി എസ് സിയുടെ എസ് സി ലിസ്റ്റില്‍ പെരുവണ്ണാനെ ചേര്‍ക്കാന്‍ കഴിയുള്ളൂ എന്ന പി എസ് സിയുടെ മറുപടി ലഭിച്ചു.
- പട്ടികജാതി വകുപ്പു് മന്ത്രിക്കു് ഇതു സംബന്ധിച്ച നിവേദനം നല്കി.
- പട്ടികജാതി മഹാജനസഭ മുഖേന പട്ടികജാതി വികസന വകുപ്പു് ഡയറക്‍ടര്‍ക്കു് നിവേദനം നല്കി.
- ഭരണ പരിഷ്കാര വകുപ്പിനു് ഇതു സംബന്ധിച്ച കത്തു് നല്കി.
- ബഹുമാനപ്പെട്ട തളിപ്പറമ്പു് എം എല്‍ എ ശ്രീ ജെയിംസ് മാത്യു മുഖേന സര്‍ക്കാരിനു് കത്തു് നല്കി.
- 06/10/2017നു് കോഴിക്കോടു് നടത്തിയ പത്രസമ്മേളനത്തില്‍ പെരുവണ്ണാന്റെ പ്രശ്നമുന്നയിച്ചു.
- 20/03/2018നു് സംസ്ഥാനക്കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സര്‍വ്വശ്രീ ഒ കെ വിശ്വനാഥന്‍ (കണ്ണൂര്‍), പ്രൊഫ. എന്‍ സി ഹരിദാസന്‍ (കോഴിക്കോടു്), വാസുദേവന്‍ മാസ്റ്റര്‍ (മലപ്പുറം), മോഹനന്‍ (കാസറഗോഡ്) എന്നീ കമ്മറ്റി അംഗങ്ങള്‍ മുഖ്യമന്ത്രി, പട്ടികജാതി വികസന വകുപ്പു് മന്ത്രി, വകുപ്പു് ഡയറക്‍ടര്‍, ശ്രീ മണിഭൂഷണ്‍, പി എ പത്മരാജന്‍ എന്നിവരെ നേരില്‍ കണ്ടു് നിവേദനം നല്കി.
- 15/05/2018നു് മുഖ്യമന്ത്രി തൈക്കാടു് ഗസ്റ്റ് ഹൌസില്‍ നടത്തിയ പട്ടികജാതി സംഘടനകളുടെ മീറ്റിങ്ങില്‍ പെരുവണ്ണാന്‍ പ്രശ്നം അവതരിപ്പിച്ചുകൊണ്ടു് കത്തു് നല്കി. പ്രശ്നപരിഹാരത്തിനു് കത്തു് പട്ടികജാതി വകുപ്പിനു് കൈമാറുമെന്നു് മറുപടി ലഭിച്ചു.
- 14/10/2018നു് കോഴിക്കോടു് ന്യൂ നളന്ദ ഹോട്ടലില്‍ ചേര്‍ന്ന സ്വജനസമുദായ സഭയുടേയും എം വി എസ് എസ്സിന്റെയും സംയുക്തയോഗം മുഖേന പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
- 22/06/2019നു് കോഴിക്കോടു് നടന്ന പത്രസമ്മേളനത്തില്‍ പെരുവണ്ണാന്‍ പ്രശ്നം അവതരിപ്പിച്ചു.
- വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലും അല്ലാതെയും നിരവധി കത്തുകളും നിവേദനങ്ങളും നല്കി.
- 02/07/2019നു് പിന്നാക്കവികസന വകുപ്പില്‍ നിന്നു് ലഭിച്ച കത്തില്‍ ഒ ബി സി, എസ് സി ബി സി ലിസ്റ്റില്‍ നിന്നും പെരുവണ്ണാന്‍ (വാരണവര്‍) സമുദായത്തെ നീക്കം ചെയ്തതായി ഉത്തരവു് ലഭിച്ചു.
- 05/08/2019നു് പി എസ് സി ചെയര്‍മാനു് വീണ്ടും കത്തു് നല്കി.
- 04/09/2019നു് ലഭിച്ച പി എസ് സി ചെയര്‍മാന്റെ മറുപടി കത്തില്‍ ഒ ബി സി, എസ് സി ബി സി പട്ടികയില്‍ നിന്നു് പെരുവണ്ണാന്‍ സമുദായത്തെ നീക്കം ചെയ്തതായും തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിനു് കത്തു് നല്കിയതായും പി എസ് സി ചെയര്‍മാന്റെ മറുപടികത്തു് ലഭിച്ചു.
- 24/09/2019നു് മലപ്പുറത്തു് നടത്തിയ പത്രസമ്മേളനത്തിലും പെരുവണ്ണാന്‍ വിഷയം അവതരിപ്പിച്ചു:
- 2016 മെയ് 09നു് കേന്ദ്ര സര്‍ക്കാര്‍ പെരുവണ്ണാനെ പട്ടികജാതിയില്‍ പെടുത്തിക്കൊണ്ടു് ഗസറ്റ് വിജ്ഞാപനം നടത്തി. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കേരള സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. കേരള പി എസ് സിയുടെ പട്ടികജാതി ലിസ്റ്റില്‍ പെരുവണ്ണാന്‍ ചേര്‍ക്കപ്പെട്ടിട്ടില്ല. ഇതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണം.
- സര്‍ക്കാരില്‍ നിന്നു് ശമ്പളവും മറ്റു് സാമ്പത്തിക ആനുകൂല്യങ്ങളും പറ്റുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി എസ് സി മുഖേന നടത്തുക. നിയമനങ്ങളില്‍ സംവരണ തത്വം നടപ്പില്‍ വരുത്തുക.
- സര്‍ക്കാര്‍ വളരെക്കാലമായി നടപ്പിലാക്കാത്ത സ്പെഷല്‍ റിക്രൂട്ട്മെന്റ് അടിയന്തിരമായി നടപ്പിലാക്കുക.
- മേല്‍ജാതി സാമ്പത്തിക സംവരണത്തില്‍ നിന്നു് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറുക.
- ദേവസ്വം ബോര്‍ഡില്‍ മൃഗീയഭൂരിപക്ഷമുള്ള മേല്‍ജാതിക്കാര്‍ക്കു് സാമ്പത്തിക സംവരണത്തിന്റെ പേരില്‍ സംവരണം നടപ്പിലാക്കുന്നതു് ഉപേക്ഷിക്കുക.